Connect with us

Education

'ഹിസ്റ്റോഗ്രാം' അക്കാദമിക് സിമ്പോസിയം സമാപിച്ചു

'ചരിത്രങ്ങളെ പുനര്‍നിര്‍മിക്കുക, വിവരണങ്ങളെ തിരിച്ചുപിടിക്കുക' എന്ന പ്രമേയത്തില്‍ കാന്തപുരം ഇമാം റബ്ബാനി ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ചരിത്ര ഗവേഷണ പഠനങ്ങളുടെ പ്രാധാന്യവും സാധ്യതകളും ചര്‍ച്ചയായി.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മദീനതുന്നൂര്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന് കീഴിലെ അഹ്ദല്‍ സാദാത്ത് ചെയര്‍ സംഘടിപ്പിച്ച ‘ഹിസ്റ്റോഗ്രാം’ അക്കാദമിക് സിമ്പോസിയം സമാപിച്ചു. ‘ചരിത്രങ്ങളെ പുനര്‍നിര്‍മിക്കുക, വിവരണങ്ങളെ തിരിച്ചുപിടിക്കുക’ എന്ന പ്രമേയത്തില്‍ കാന്തപുരം ഇമാം റബ്ബാനി ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ചരിത്ര ഗവേഷണ പഠനങ്ങളുടെ പ്രാധാന്യവും സാധ്യതകളും ചര്‍ച്ചയായി.

ഹെറിറ്റേജ് ഇക്കോണമി ആന്‍ഡ് പ്രിസര്‍വേഷന്‍, ആര്‍ട്ട് ഹിസ്റ്ററി, ഹിസ്റ്ററി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എന്‍വയോണ്‍മെന്റല്‍ ഹിസ്റ്ററി, മാനുസ്‌ക്രിപ്റ്റ് കള്‍ച്ചര്‍, ആര്‍ക്കൈവല്‍ സ്റ്റഡീസ്, മെറ്റീരിയല്‍ കള്‍ച്ചര്‍, ഇക്കണോമിക് ഹിസ്റ്ററി, ഹിസ്റ്ററി ഓഫ് പ്രിസണ്‍ എക്‌സ്പീരിയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ഡോ. വിനില്‍ പോള്‍, ഡോ. ഷുമൈസ്, അമീന്‍ സിദ്ദീഖ്, മുഹമ്മദ് ഷരീഫ്, മുഹമ്മദ് ശിഹാദ്, ഷംവീല്‍ അഹ്‌സനി, ഖലീല്‍ നൂറാനി, ഇര്‍ഫാന്‍ ബഷീര്‍ നൂറാനി, മുഹമ്മദ് സജാദ് നൂറാനി തുടങ്ങി അക്കാദമിക് രംഗത്തെ പ്രമുഖര്‍ വിഷയാവതരണം നടത്തി.

സിമ്പോസിയത്തിന്റെ ഭാഗമായി ഹിസ്റ്റോറിക്കല്‍ ആര്‍ട്ട് ഗാലറിയും, ചിത്രപ്രദര്‍ശനങ്ങളും നടന്നു. സമാപന സെഷന്‍ മുതവക്കില്‍ നൂറാനിയുടെ അധ്യക്ഷതയില്‍ ജാമിഅ മദീനതുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി വരപ്പാറ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജുനൈദ് സഖാഫി, യൂനുസ് അഹ്‌സനി, സ്വാലിഹ് അഹ്‌സനി സംബന്ധിച്ചു. കണ്‍വീനര്‍ സിറാജുറഹ്മാന്‍ നൂറാനി സ്വാഗതവും സ്വാദിഖ് കടക്കല്‍ നന്ദിയും പറഞ്ഞു.

 

Latest