Connect with us

Education

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രതിഭാ സംഗമം പ്രൗഢമായി

സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള ജനറല്‍, ഇംഗ്ലീഷ് മീഡിയം മദ്‌റസകളില്‍ കഴിഞ്ഞ പൊതുപരീക്ഷകളിലെ പൂര്‍ണ വിജയികളാണ് കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ഒത്തുചേര്‍ന്നത്.

Published

|

Last Updated

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രതിഭാ സംഗമത്തില്‍ പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ദാനവും സ്മാര്‍ട്ട് അവാര്‍ഡും പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിക്കുന്നു.

കോഴിക്കോട് | മദ്‌റസാ പൊതുപരീക്ഷയില്‍ നൂറുമേനി കൊയ്ത വിദ്യാര്‍ഥികളുടെ സംഗമം പ്രൗഢവും ശ്രദ്ധേയവുമായി. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള ജനറല്‍, ഇംഗ്ലീഷ് മീഡിയം മദ്‌റസകളില്‍ കഴിഞ്ഞ പൊതുപരീക്ഷകളിലെ പൂര്‍ണ വിജയികളാണ് കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ഒത്തുചേര്‍ന്നത്. കുട്ടികള്‍ക്കൊപ്പം അവരെ മുഴുവന്‍ മാര്‍ക്ക് നേടാന്‍ പ്രാപ്തരാക്കിയ അധ്യാപകരും വിദ്യാഭ്യാസ ബോര്‍ഡിന്റെ മെഡലുകളും പാരിതോഷികങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി. തക്ബീര്‍ ധ്വനികളോടെയാണ്, രക്ഷിതാക്കളും പ്രസ്ഥാന ബന്ധുക്കളും തിങ്ങിനിറഞ്ഞ സദസ്സിനു മുമ്പാകെ ഇവര്‍ അംഗീകാരങ്ങള്‍ സ്വീകരിച്ചത്. ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച മദ്‌റസത്തു സ്വഫ അല്‍ ഇസ്ലാമിയ്യ മാട്ടൂല്‍ നോര്‍ത്ത്, മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ മുഹിമ്മാത്ത് നഗര്‍ പുത്തിഗെ, ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം നാദാപുരം, ഐ ഡി സി മദ്റസ ചാവക്കാട്, തസ്‌കിയത്തുസ്സുന്നിയ്യ മാട്ടൂല്‍ നോര്‍ത്ത്, മുഹിമ്മാത്തുദ്ദീന്‍ മദ്റസ കട്ടത്തടുക്ക എന്നീ മദ്‌റസകള്‍ക്കുള്ള ഷീല്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. അബ്ദുല്‍ കരീം ഹാജി കാരത്തോട് മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി.

വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, എസ് ജെ എം സെക്രട്ടറി അബൂ ഹനീഫല്‍ ഫൈസി തെന്നല, എസ് ജെ എം ട്രഷറര്‍ വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫസര്‍ കെ എം റഹീം, എന്‍ അലി അബ്ദുല്ല, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പ്രസംഗിച്ചു. പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും സി പി സൈതലവി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----