Kerala
ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരം
കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ് (14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
തൊടുപുഴ | ഇടുക്കിയില്‍ പാമ്പുകടിയേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ്, രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
പോള്‍സണിന് ഇന്ന് പുലര്‍ച്ചെയും അജയ്ക്ക് രാവിലെ 11-ഓടെയുമാണ് പാമ്പ് കടിയേറ്റത്. വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് ഇരുവരെയും കടിച്ചതെന്നാണ് നിഗമനം.
അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
---- facebook comment plugin here -----





