Kerala
സംസ്ഥാനത്ത് ഇന്നുമുതൽ അര മണിക്കൂർ ലോഡ് ഷെഡിങ്
കെ എസ് ഇ ബി ഉന്നത തല യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ച് കെ എസ് ഇ ബി. വൈകിട്ട് 6നും രാത്രി 12നും ഇടയില്‍ അരമണിക്കൂര്‍ വരെയാണ് ലോഡ് ഷെഡ്ഡിങ്. കെ എസ് ഇ ബി ഉന്നത തല യോഗത്തിലാണ് തീരുമാനം.
വൈദ്യുതി വാഹന ചാര്‍ജിംഗ് വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെയുള്ള സമയങ്ങളില്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും,എസി താപ നില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും കെ എസ് ഇ ബി നിര്‍ദേശിച്ചു.
വെകിട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗും എസിയുടെ ഉപയോഗവും ഇന്‍ഡക്ഷന്‍ പാചകവും അമിതമായതാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാന്‍ കാരണമായത് എന്നാണ് കെ എസ് ഇ ബി ഉന്നത തലയോഗത്തില്‍ പറഞ്ഞത്. വൈദ്യുതിയുടെ അപ്രതീക്ഷിതമായ വര്‍ദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളര്‍ച്ചാ നിരക്ക് ശരാശരി വര്‍ദ്ധനയെക്കള്‍ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്.





