Connect with us

From the print

സുന്നി വിദ്യാഭ്യാസ ബോർഡ് പ്രതിഭാ സംഗമം പ്രൗഢമായി

കുട്ടികൾക്കൊപ്പം അവരെ മുഴുവൻ മാർക്ക് നേടാൻ പ്രാപ്തരാക്കിയ അധ്യാപകരും വിദ്യാഭ്യാസ ബോർഡിന്റെ മെഡലുകളും പാരിതോഷികങ്ങളും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി

Published

|

Last Updated

കോഴിക്കോട് | മദ്്റസാ പൊതു പരീക്ഷയിൽ നൂറുമേനി കൊയ്ത വിദ്യാർഥികളുടെ സംഗമം പ്രൗഢമായി. സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള ജനറൽ, ഇംഗ്ലീഷ് മീഡിയം മദ്്റസകളിൽ കഴിഞ്ഞ പൊതു പരീക്ഷകളിലെ പൂർണ വിജയികളാണ് കാലിക്കറ്റ് ടവറിൽ ഒത്തുചേർന്നത്. കുട്ടികൾക്കൊപ്പം അവരെ മുഴുവൻ മാർക്ക് നേടാൻ പ്രാപ്തരാക്കിയ അധ്യാപകരും വിദ്യാഭ്യാസ ബോർഡിന്റെ മെഡലുകളും പാരിതോഷികങ്ങളും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.
ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.
സ്മാർട്ട് സ്‌കോളർഷിപ്പ് പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച മദ്്റസത്തു സ്വഫ അൽ ഇസ്്ലാമിയ്യ മാട്ടൂൽ നോർത്ത്, മുഹിമ്മാത്തുൽ മുസ്്ലിമീൻ മുഹിമ്മാത്ത് നഗർ പുത്തിഗെ, ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം നാദാപുരം, ഐ ഡി സി മദ്റസ ചാവക്കാട്, തസ്‌കിയത്തുസ്സുന്നിയ്യ മാട്ടൂൽ നോർത്ത്, മുഹിമ്മാത്തുദ്ദീൻ മദ്റസ കട്ടത്തടുക്ക എന്നീ മദ്്റസകൾക്കുള്ള ഷീൽഡുകളും അദ്ദേഹം വിതരണം ചെയ്തു. അബ്ദുൽ കരീം ഹാജി കാരത്തോട് മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി.

വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, എസ് ജെ എം സെക്രട്ടറി അബൂ ഹനീഫൽ ഫൈസി തെന്നല, എസ് ജെ എം ട്രഷറർ വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. കെ എം എ റഹീം, എൻ അലി അബ്ദുല്ല, അബൂബക്കർ പടിക്കൽ പ്രസംഗിച്ചു. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും സി പി സൈതലവി ചെങ്ങര നന്ദിയും പ
റഞ്ഞു.

Latest