Kerala
ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍; വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോട് ഡിസിസി ഓഫീസിന് സമീപം ഫ്‌ളക്‌സ് ബോര്‍ഡ്
സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് ഫ്ളക്സ്
കോഴിക്കോട് | മുഖ്യമന്ത്രി ചര്‍ച്ചകള്‍ കെപിസിസി വിലക്കിയിട്ടും കോണ്‍ഗ്രസില്‍ ഫ്ളക്സ് പോരിന് അറുതിയായില്ല. വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോട് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടു. ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍. സെലക്ടറും പരിശീലകനും വാങ്ങുന്നത് എതിര്‍പ്പിനിടയാക്കും. നിലപാടുകളുടെ രാജകുമാരന്‍, മതേതര കേരളത്തിന്റെ വാഗ്ദാനം വിഡി സതീശന്‍ എന്നാണ് ഫ്ളക്സിലുള്ളത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് ഫ്ളക്സ്. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്ളക്സ് സ്ഥാപിച്ചത്.
നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് മലപ്പുറത്തും ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നു. എറണാകുളം ഡിസിസി ഓഫീസിന് എതിര്‍വശത്ത് വിഡി സതീശനെ എതിര്‍ത്തും രമേശ് ചെന്നിത്തലയെ അനുകൂലിച്ചും ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചു.
---- facebook comment plugin here -----



