Kerala
നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡോ.എം കെ റാം ഹൈക്കോടതിയില്‍
നിതിനോട് മുന്‍വൈരാഗ്യം ഇല്ലായിരുന്നു എന്ന് പ്രതി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു
കണ്ണൂര്‍ | അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് മരിച്ച കേസിലെ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ.എം കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയതിന് പിറകെയാണ് നീക്കം. നിതിനോട് മുന്‍വൈരാഗ്യം ഇല്ലായിരുന്നു എന്ന് പ്രതി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
തനിക്കെതിരെ ഒരു പരാതിയും നിതിന്‍ എങ്ങും ഉന്നയിച്ചിട്ടില്ല. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുന്‍പ് വിദ്യാര്‍ഥിയെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും മറ്റ് രണ്ട് അധ്യാപകരും ചേര്‍ന്ന് വിളിച്ചു വരുത്തുകയും ചോദ്യം ചെയുകയും ചെയ്തിരുന്നു. ഇത് കാരണമാകാം നിതിന്‍ ആത്മഹത്യ ചെയ്തത് എന്നാണ് ഡോ.എം കെ റാം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
അതെ സമയം, സംഭവം നടന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല



