Connect with us

Kerala

മലപ്പുറത്ത് കാര്‍ തലകീഴായി മറിഞ്ഞ് അപകടം; കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരുക്ക്

പോക്കറ്റ് റോഡിലൂടെ വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത വീടിന്റെ മതിലില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു

Published

|

Last Updated

മലപ്പുറം  | വളാഞ്ചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ഇന്ന് ഉച്ചക്ക് വളാഞ്ചേരി മനക്കപ്പടി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. പോക്കറ്റ് റോഡിലൂടെ വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത വീടിന്റെ മതിലില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.

പ്രദേശത്തുള്ള നാട്ടുകാര്‍ ഓടിക്കൂടി വളരെ ശ്രമകരമായിട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. നിസാരപരിക്ക് മാത്രമാണുള്ളത്. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

---- facebook comment plugin here -----

Latest