Connect with us

Kerala

പന്തീരങ്കാവ് ടോള്‍ പ്ലാസയില്‍ ലോറിക്ക് തീപ്പിടിച്ചു

. ലോറി പൂര്‍ണമായും കത്തി നശിച്ചു.

Published

|

Last Updated

കോഴിക്കോട്  | പന്തീരാങ്കാവ് ടോള്‍ പ്ലാസക്ക് സമീപം വെച്ച് ചരക്ക് ലോറിക്ക് തീപിടിച്ചു. ലോറി പൂര്‍ണമായും കത്തി നശിച്ചു.

ടയറില്‍ നിന്നും തീ വാഹനത്തിലേക്ക് പടരുകയായിരുന്നു. സംഭവം കണ്ട ടോള്‍ പ്ലാസ ജീവനക്കാരാണ് ഡ്രൈവറോടു തീ പിടിച്ച കാര്യം പറയുന്നത്. തുടര്‍ന്ന് വാഹനം ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സ്ഥലത്ത് വന്‍ ഗതാഗത കരുക്ക് അനുഭവപ്പെട്ടു.

 

Latest