Connect with us

Kerala

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം; 14 കാരിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍

സ്‌കൂള്‍ കൗണ്‍സിലറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലിസ് നടപടി

Published

|

Last Updated

പത്തനംതിട്ട \ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം 14കാരിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ പുത്തന്‍പീടിക പനച്ചിക്കുഴിയില്‍ വീട്ടില്‍ വിനീഷ് രവീന്ദ്രന്‍(23) ആണ് അറസ്റ്റിലായത്. ഈവര്‍ഷം ഫെബ്രുവരി 27 നും മാര്‍ച്ച് 25 നുമിടയിലുള്ള കാലയളവിലാണ് കുട്ടിയുടെ അമ്മയും സഹോദരിയും ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ നിന്നും ഇയാളുടെ ഫോണിലേക്ക് നഗ്നചിത്രങ്ങള്‍ അയച്ചുവാങ്ങിയത്.

വാട്സ്ആപ്പ് , ഇന്‍സ്റ്റഗ്രാം, ട്രൂകോളര്‍ എന്നിവയിലൂടെ പരിചയപ്പെട്ട ശേഷം നിരന്തരം സന്ദേശങ്ങള്‍ അയക്കുകയായിരുന്നു യുവാവ്. ചിത്രങ്ങള്‍ വാങ്ങിയശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി, രാത്രി വീട്ടില്‍ വരുമ്പോള്‍ കതക് തുറന്നിടണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ഫോട്ടോകള്‍ പുറത്തുവിടുമെന്നുമായിരുന്നു ഭീഷണി. ഈമാസം 11ന് സ്‌കൂള്‍ കൗണ്‍സിലറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലിസ് നടപടി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി രാജഗോപാല്‍, എ എസ് ഐ സുഷമ കൊച്ചുമ്മ അന്വേഷണ സംഘത്തിലുണ്ട്.