Kerala
മകന് ജോലി കിട്ടിയത് നിയമപരമായി; അസ്വാഭാവിക ഇടപെടല്‍ ഒന്നുമുണ്ടായിട്ടില്ല: കെ സുരേന്ദ്രന്‍
വിഷയത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. തെറ്റായി വന്ന വാര്‍ത്തക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.

തിരുവനന്തപുരം | മകനുമായി ബന്ധപ്പെട്ട നിയമന വിവാദത്തില്‍ വിശദീകരണവുമായി ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമനത്തില്‍ അസ്വാഭാവിക ഇടപെടല്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മകന് ജോലി കിട്ടിയത് നിയമപരമായാണ്. വിഷയത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. രണ്ട് സ്ഥാപനങ്ങളിലെ റാങ്ക് പട്ടികയില്‍ കൂടി മകന്‍ യോഗ്യത നേടിയിട്ടുണ്ട്.
തെറ്റായി വന്ന വാര്‍ത്തക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ നിയമനമാണ് വിവാദമായത്.
---- facebook comment plugin here -----