Kerala
ആവിക്കല്‍ തോടിലെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി; പിന്നില്‍ പോലീസെന്ന് സമര സമിതി
ഇന്നലെ രാത്രി 11.30 വരെ സമരസ്ഥലത്ത് ആളുകളുണ്ടായിരുന്നുവെന്നും അതിനുശേഷം പോലീസ് പന്തല്‍ പൊളിച്ചതാണെന്നും സമരക്കാര്‍ ആരോപിച്ചു.

കോഴിക്കോട് | കോഴിക്കോട് ആവിക്കല്‍ തോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ കെട്ടിയ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയ നിലയില്‍. ഇന്ന് രാവിലെയാണ് സമരപ്പന്തല്‍ പൊളിച്ച നിലയില്‍ കണ്ടത്.
ഇന്നലെ രാത്രി 11.30 വരെ സമരസ്ഥലത്ത് ആളുകളുണ്ടായിരുന്നുവെന്നും അതിനുശേഷം പോലീസ് പന്തല്‍ പൊളിച്ചതാണെന്നും സമരക്കാര്‍ ആരോപിച്ചു. തങ്ങളെ കള്ളക്കേസില്‍ കുടുക്കാനാണ് പന്തല്‍ തകര്‍ത്തതെന്നും സമരസമിതി പ്രതിനിധികള്‍ പറഞ്ഞു.
---- facebook comment plugin here -----