Business
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു
ഇന്നും ഇന്നലെയുമായി സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു.

കൊച്ചി| സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 5,500 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4558 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,000 രൂപയാണ്.
തുടര്‍ച്ചയായ വര്‍ധനവിനിടെ ഇന്നലെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. ഇന്നും ഇന്നലെയുമായി സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു.
സംസ്ഥാനത്ത് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വില 103 രൂപയാണ്.
---- facebook comment plugin here -----