Connect with us

Ongoing News

ഗര്‍ഭിണിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Published

|

Last Updated

പത്തനംതിട്ട | ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി സ്വദേശിനിയായ 19കാരിയാണ് മരിച്ചത്. ഗര്‍ഭസ്ഥശിശുവും മരിച്ചു. യുവതി മുന്‍പ് പോക്‌സോ കേസില്‍ ഇരയായിരുന്നു. 19കാരി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്.

ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇയാളെ പോലീസ് പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest