Connect with us

KB Ganeshkumar

കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പു കൂടി ആവശ്യപ്പെട്ട് പാര്‍ട്ടി കത്തു നല്‍കി

ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം | നിയുക്ത മന്ത്രി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നല്‍കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് ബി മുഖ്യമന്ത്രിക്കു കത്തുനല്‍കി.

ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എല്‍ ഡി എഫില്‍ നേരത്തെ ഉണ്ടായ ധാരണ പ്രകാരം രണ്ടുമന്ത്രിമാര്‍ ഒഴിയുകയും പകരം രണ്ടു കക്ഷികളുടെ പ്രതിനിധികള്‍ വരികയും ചെയ്ത സാഹചര്യത്തില്‍ വകുപ്പുകള്‍ അതേപടി കൈമാറാനാണു മുന്നണിയിലെ ധാരണ.

എന്നാല്‍ കേരള കോണ്‍ഗ്രസ് ബി പുതിയ ആവശ്യം ഉന്നയിച്ചതോടെ എല്‍ ഡി എഫ് യോഗം ചേര്‍ന്ന് ഇക്കാര്യം പരിശോധിച്ചേക്കും. സിനിമാ നടന്‍ കൂടിയായ ഗണേഷ് കുമാര്‍ സിനിമാ വകുപ്പു കൈകാര്യം ചെയ്യുന്നതു നന്നാവുമെന്നാണു മുന്നണിയിലെ അഭിപ്രായമെങ്കില്‍ ഈ ആവശ്യം പരിഗണിക്കപ്പെടും.

നിലവില്‍ സാംസ്‌കാരിക വകുപ്പു കൈകാര്യം ചെയ്യുന്ന സജി ചെറിയാനാണു സിനിമയും കൈകാര്യം ചെയ്യുന്നത്. സിനിമ വകുപ്പിനു കീഴില്‍ ചലച്ചിത്ര അക്കാഡമിയില്‍ ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ മുറുമുറുമുറുപ്പ് ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സജി ചെറിയാന്‍ സ്വീകരിച്ചത്. ഇത്തരത്തില്‍ സിനിമയുമായി ബന്ധപ്പെട്ടു നിരവധി പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. പുതുതായി ചുമതലയേല്‍ക്കുന്ന ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാകും ലഭിക്കുക എന്നാണ് സൂചനകള്‍.