Connect with us

CPIM Malappuram Conference

മലപ്പുറത്ത് സി പി എമ്മിനുണ്ടായത് വലിയ വളര്‍ച്ചയെന്ന് പാര്‍ട്ടി വിലയിരുത്തല്‍

19.5% ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായെന്നും 451 പുതിയ ബ്രാഞ്ചുകള്‍ നിലവില്‍ വന്നതായും സി പി എം സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്

Published

|

Last Updated

മലപ്പുറം മുന്‍കാലങ്ങളില്‍ നിന്ന് വിത്യസ്തമായി സി പി എമ്മിന് മലപ്പുറം ജില്ലയില്‍ വലിയ സംഘടനാ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച സമ്മേളനത്തിന്റെ രണ്ടാം ദിനവും പുരോഗമിക്കുകയാണ്. പ്രതിനിധികള്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ വൈകിട്ട് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മറുപടി നല്‍കും.

കഴിഞ്ഞ സമ്മേളന കാലയളവിനുള്ളില്‍ മലപ്പുറത്ത് 19.5% ശതമാനത്തിന്റെ വളര്‍ച്ചയാണ് പാര്‍ട്ടിക്കുണ്ടായത്. പുതുതായി 451 ബ്രാഞ്ചുകള്‍ രൂപവത്ക്കരിക്കപ്പെട്ടു. യുവാക്കളും സ്ത്രീകളും കൂടുതല്‍ പാര്‍ട്ടിയോട് അടുത്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

മലപ്പുറത്ത് മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി കൂട്ട്‌കെട്ടിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. വിശ്വാസികളെ ഒപ്പം നിര്‍ത്തിയാണ് പാര്‍ട്ടി ഇത് പ്രതിരോധിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി മുന്നേറ്റം പ്രകടമായി. പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറഞ്ഞെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. പാര്‍ട്ടിക്ക് ജില്ലയില്‍ സംഭവിച്ച പോരായ്മകളും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. സമ്മേളനത്തില്‍ നിന്ന് ഉയരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഭാവിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ പാര്‍ട്ടി ആവിഷ്‌ക്കരിക്കും.

 

 

 

Latest