National
കന്യാസ്ത്രീകള്‍ ജയിൽ മോചിതരായി
ജാമ്യം ലഭിച്ചത് കർശന ഉപാധികളോടെ

ന്യൂഡല്‍ഹി |ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതരായി. ബിലാസ്പുര്‍ എന്‍ ഐ എ കോടതിയില്‍ നിന്നാണ് കർശന ഉപാധികളോടെ ഇവർക്ക് ജാമ്യം ലഭിച്ചത്. ഒൻപത് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവർ മോചിതരായത്. കനത്ത പോലീസ് സംരക്ഷണത്തിൽ ഇവരെ അടുത്ത മഠത്തിലേക്ക് കൊണ്ടുപോയി.
50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി നേതാക്കളും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഡില്‍ തുടരുകയാണ്.
---- facebook comment plugin here -----