Techno
റിയല്‍മി സി53 സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ വേരിയന്റ് എത്തി
റിയല്‍മി സി53 സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി| സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി ജൂലൈയിലാണ് റിയല്‍മി സി53 സ്മാര്‍ട്ട്‌ഫോണ്‍ രാജ്യത്ത് അവതരിപ്പിച്ചത്. രണ്ട് വേരിയന്റുകളില്‍ മാത്രമായിരുന്നു ഈ ഫോണ്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫോണിന്റെ പുതിയൊരു വേരിയന്റ് കൂടി രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. റിയല്‍മി സി53 സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇതിന്റെ വില്‍പ്പനയും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
ആദ്യം റിയല്‍മി സി53 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമ്പോള്‍ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിലും 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിലുമാണ് ലഭ്യമായിരുന്നത്. കൂടുതല്‍ റാം വേണ്ടവര്‍ക്ക് കുറച്ച് സ്റ്റോറേജ് മാത്രമേ ലഭ്യമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ 6 ജിബി റാമില്‍ തന്നെ 128 ജിബി സ്റ്റോറേജും കൂടി ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി.
പുതിയ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയാണ് വില വരുന്നത്. ഇത് റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയും വില്‍പ്പനയ്‌ക്കെത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വില്‍പ്പന നടക്കുന്നത്. റിയല്‍മി സി53 സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയും 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയുമാണ് വില.
റിയല്‍മി സി53 സ്മാര്‍ട്ട്‌ഫോണില്‍ 6.74-ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണുള്ളത്. സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് യൂണിസോക്ക് ടി612 എസ്ഒസിയാണ്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമായി വരുന്ന ഫോണിലെ റാം 12 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന ഡൈനാമിക് റാം ഫീച്ചറും ഫോണില്‍ റിയല്‍മി നല്‍കിയിട്ടുണ്ട്. റിയല്‍മി സി53 സ്മാര്‍ട്ട്‌ഫോണില്‍ ഡ്യുവല്‍ റിയര്‍ കാമറ സെറ്റപ്പാണുള്ളത്. 108 എംപി പ്രൈമറി കാമറയാണ് ഫോണിലുള്ളത്. 5,000എംഎഎച്ച് ബാറ്ററിയുമായിട്ടാണ് റിയല്‍മി സി53 സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്.