National
നാളെ നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു
പുതുക്കിയ പരീക്ഷാ തീയതി ഉടന്‍ അറിയിക്കും
 
		
      																					
              
              
            ന്യൂഡല്‍ഹി | ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പരീക്ഷയില്‍ ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. പുതുക്കിയ പരീക്ഷാ തീയതി ഉടന്‍ അറിയിക്കും
രാത്രി വൈകിയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും പരീക്ഷാ പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് ഈ തീരുമാനമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

