PLUS ONE SEAT
പ്ലസ് വണ്‍ അധിക സീറ്റുകള്‍ ഈ മാസം 23നോട് കൂടിയെന്ന് വിദ്യഭ്യാസ മന്ത്രി
പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു

തിരുവനന്തപുരം | പ്ലസ് വണ്‍ അധിക സീറ്റ് ആവശ്യമുള്ള എല്ലാ സ്‌കൂളുകളിലും ഈ മാസം 23നോട് കൂടി പുതിയ ബാച്ചുകള്‍ അനുവദിക്കുമെന്ന് സംസ്ഥാന വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകളിലെ ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക് നിലവാരവും മെച്ചപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിനായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പഠിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.