Saudi Arabia
മാസപ്പിറ ദൃശ്യമായില്ല; സഊദിയില്‍ റമസാന്‍ വ്രതാരംഭം വ്യാഴാഴ്ച
മാര്‍ച്ച് 22 ബുധനാഴ്ച ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമസാന്‍ വ്രതാരംഭത്തിന് തുടക്കമാകും.

റിയാദ് | സഊദിയില്‍ റമസാന്‍ മാസപ്പിറവി ദൃശ്യമായില്ല. മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ മാര്‍ച്ച് 22 ബുധനാഴ്ച ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമസാന്‍ വ്രതാരംഭത്തിന് തുടക്കമാകും.
രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും നഗ്ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ വഴിയോ ചൊവ്വാഴ്ച റമസാന്‍ മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്തുള്ള കോടതിയെ അറിയിക്കാനും സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.
റമസാന്‍ മാസപ്പിറ നിരീക്ഷിക്കാന്‍ ഈ വര്‍ഷം വിപുലമായ സംവിധാനങ്ങളായിരുന്നു ഒരുക്കിയിരുന്നത്. സുപ്രീം കോടതി സമിതി അംഗങ്ങളും തുമൈറിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിയിരുന്നു.
റമസാന്‍ മാസത്തിന്റെ തുടക്കത്തില്‍ കാലാവസ്ഥ മിതമായതായിരിക്കുമെന്നും വൈകുന്നേരങ്ങളില്‍ തണുപ്പ് അനുഭവപ്പെടുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകന്‍ അഖില്‍ അല്‍-അഖീല്‍ പറഞ്ഞു.