International
ഇമ്രാന്‍ ഖാനു നേരെ വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍
പാര്‍ട്ടി പ്രവര്‍ത്തകരാണ് സംഭവ സ്ഥലത്തു വച്ചുതന്നെ പ്രതിയെ പിടികൂടിയത്.
വസീറാബാദ് | പാക്കിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രിയും പാക് തഹരീകെ ഇന്‍സാഫ് (പി ടി ഐ) നേതാവുമായ ഇമ്രാന്‍ ഖാനും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍. പാര്‍ട്ടി പ്രവര്‍ത്തകരാണ് സംഭവ സ്ഥലത്തു വച്ചുതന്നെ പ്രതിയെ പിടികൂടിയത്.
ഇമ്രാന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്വാതന്ത്ര്യ റാലിക്കിടെയാണ് സംഭവമുണ്ടായത്. കാലില്‍ വെടിയേറ്റ ഇമ്രാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിവെപ്പില്‍ മറ്റ് അഞ്ചുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പി ടി ഐ നേതാവ് ഫൈസല്‍ ജാവേദും പരുക്കേറ്റവരില്‍ ഉള്‍പ്പെടും.
ഇന്ന് വൈകീട്ട് 4.21ഓടെ വസീറാബാദിലെ അല്ലാഹോ ചൗക്കില്‍ വച്ച് അജ്ഞാതന്‍ റാലിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് ഇമ്രാന്‍ നേതൃത്വം നല്‍കുന്ന റാലി ലാഹോറില്‍ നിന്ന് ആരംഭിച്ചത്. ഇസ്ലാമാബാദിലാണ് റാലി സമാപിക്കുക.