Kerala
മണ്ണാര്‍ക്കാട് സി പി എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ പടക്കമേറ്; സി പി എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
മണ്ണാര്‍ക്കാട് പുല്ലശ്ശേരി സ്വദേശി അഷ്റഫ് ആണ് അറസ്റ്റിലായത്.

പാലക്കാട് | മണ്ണാര്‍ക്കാട് സി പി എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ പടക്കമെറിഞ്ഞ കേസില്‍ സി പി എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പുല്ലശ്ശേരി സ്വദേശി അഷ്റഫ് ആണ് അറസ്റ്റിലായത്.
കലാപശ്രമം, അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പാര്‍ട്ടിക്കുള്ളില്‍ സംഘര്‍ഷമുണ്ടാക്കാനാണ് അഷ്‌റഫ് പടക്കമെറിഞ്ഞതെന്ന് എഫ് ഐ ആറില്‍ പറയുന്നു. കെ ടി ഡി സി ചെയര്‍മാന്‍ പി കെ ശശിയുടെ മുന്‍ ഡ്രൈവറാണ് ഇയാളെ ഇന്നലെ ആക്രമണം നടന്ന സമയത്ത് മദ്യപിച്ച് സ്വബോധമില്ലാത്ത നിലയിലായിരുന്നു. പ്രതിയെ നാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----