Kerala
മലപ്പുറത്ത് തെരുവുനായ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തെരുവുനായ ഇടിച്ചതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

മലപ്പുറം | മലപ്പുറത്ത് തെരുവുനായ ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്ത് ഇന്ന് രാവിലെയാണ് സംഭവം.
കുറുകെ ഓടിയ തെരുവുനായ ഇടിച്ചതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓട്ടോയിലുണ്ടായ യാത്രക്കാര്‍ക്ക് പരുക്കേറ്റു. തലയടിച്ചു വീണ നൗഫലിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
---- facebook comment plugin here -----