Kerala
പാലക്കാട്ടും നിപ്പാ മരണം; മരിച്ചത് മണ്ണാര്‍ക്കാട് സ്വദേശിയായ 58കാരന്‍
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു മരണം.

പെരിന്തല്‍മണ്ണ | പാലക്കാട്ടും നിപ്പാ മരണം. മണ്ണാര്‍ക്കാട് സ്വദേശിയായ 58കാരനാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു മരണം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ്പാ സ്ഥിരീകരിച്ചത്.
മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്യപ്പെട്ട കടുത്ത ശ്വാസതടസ്സമുള്‍പ്പെടെ നിപ്പാ ലക്ഷണങ്ങളോടെയാണ് കഴിഞ്ഞ ദിവസം ഇവിടുത്തെ ആശുപത്രിയിലെത്തിയത്. പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് രോഗിയെ ചികിത്സിച്ചിരുന്നത്.
നേരത്തെ, മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയുടെ മരണവും നിപ്പാ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു.
---- facebook comment plugin here -----