Connect with us

National

ചരക്ക് ട്രെയിനിന് തീപ്പിടിച്ച സംഭവത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുന്നു; പാളത്തിൽ വിള്ളൽ കണ്ടെത്തി

ട്രെയിനിന്റെ 75 ശതമാനത്തോളം തീയണച്ചു

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് തിരുവള്ളൂരില്‍ തീപ്പിടിച്ച ചരക്ക് ട്രെയിനിനരികെ പാളത്തിൽ വിള്ളൽ കണ്ടെത്തി. ഇതോടെ സംഭവത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുകയാണ്. അപകടസ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയത്. വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിള്ളൽ ഏതെങ്കിലും തരത്തിൽ അപകടത്തിന് കരണമായിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

ട്രെയിനിന്റെ 75 ശതമാനത്തോളം തീയണക്കാൻ സാധിച്ചിട്ടുണ്ട്. 52 ബോഗികളായി ഡീസൽ കൊണ്ടുവന്ന ട്രെയ്‌നിനാണ് രാവിലെ ആറോടെ തീപിടിത്തമുണ്ടായത്. ചെന്നൈയില്‍ നിന്ന് ആന്ധ്രയിലേക്ക് പോവുകയായിരുന്നു.   അഞ്ച് വാഗണുകൾ കത്തിയമര്‍ന്നു. പ്രദേശത്ത് വലിയ തീയും പുകയുമുണ്ടായി. ആളപായമൊന്നും ഉണ്ടായിട്ടില്ല.

---- facebook comment plugin here -----

Latest