Kerala
കുട്ടിയാന കൊച്ചയ്യപ്പന്‍ ചരിഞ്ഞു
ഇന്ന് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല.

പത്തനംതിട്ട | കോന്നി ആനത്താവളത്തിന്റെ കുട്ടിയാന കൊച്ചയ്യപ്പന്‍ ചരിഞ്ഞു. ആറു വയസായിരുന്നു കുട്ടിക്കൊമ്പന്. കൊച്ചയ്യപ്പനെ കാണാനും അവന്റെ കുസൃതികള്‍ അനുഭവിക്കുന്നതിനുമായിട്ടാണ് സഞ്ചാരികള്‍ ആനത്താവളത്തില്‍ എത്തിയിരുന്നത്. കുട്ടിയാന ചരിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല.
പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മാത്രമേ മരണകാരണം കണ്ടെത്താന്‍ കഴിയൂ. കോന്നി വനമേഖലയിലെ കൊച്ചു കോയിക്കല്‍ ഭാഗത്തു നിന്നുമാണ് കുട്ടിക്കൊമ്പനെ ലഭിച്ചത്. ആനക്കൂട്ടം തേടി വരാതിരുന്നതു കൊണ്ട് ആനക്കൂട്ടിലേക്ക് മാറ്റി സംരക്ഷണം നല്‍കി. ഇടയ്ക്കിടെ കുട്ടിയാന രോഗബാധിതനായിരുന്നു. ആനക്കൂട്ടം ഒരു കുട്ടിയാനയെ ഉപേക്ഷിക്കുക എന്നാല്‍ അതിന് ശാരീരികമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് വനത്തെ കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ പറയുന്നത്