Connect with us

Ongoing News

ജില്ലാ സാഹിത്യോത്സവ്; തീം ലോഞ്ചിംഗ് ഇന്ന്

മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഹാളില്‍ വൈകിട്ട് ഏഴിന് നടക്കുന്ന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കൊണ്ടോട്ടി | ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ നടക്കുന്ന മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ തീം ലോഞ്ചിംഗ് സംഗമം ഇന്ന് കൊണ്ടോട്ടിയില്‍ നടക്കും.

മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഹാളില്‍ വൈകിട്ട് ഏഴിന് നടക്കുന്ന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ രണ്ടത്താണി, അഡ്വ. കെ എന്‍ എ ഖാദര്‍, രിസാല മാനേജിംഗ് എഡിറ്റര്‍ സി എന്‍ ജാഫര്‍ സംസാരിക്കും.

വൈകിട്ട് അഞ്ചിന് ലീഡേഴ്‌സ് ക്യാമ്പില്‍ ഹാമിദ് അലി സഖാഫി പാലാഴി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി കെ ശകീര്‍ അരിമ്പ്ര, എസ് ജെ എം ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്ലിയാര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഷ്താഖ് സഖാഫി, സി കെ യു മൗലവി മോങ്ങം, ടി മുഹമ്മദ് ശുഹൈബ്, കെ പി ഷമീര്‍ കുറുപ്പത്ത് സംബന്ധിക്കും.

 

---- facebook comment plugin here -----

Latest