Connect with us

International

റഷ്യക്കെതിരായ അമേരിക്കന്‍ ഉപരോധം; ഇന്ത്യക്കും ചൈനക്കും 500 ശതമാനം അധിക നികുതി ചുമത്താന്‍ ട്രംപിന്റെ നീക്കം

ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയുക എന്നതാണ് അമേരിക്കന്‍ ലക്ഷ്യം

Published

|

Last Updated

വാഷിംഗ്ടണ്‍ | റഷ്യയുമായി എണ്ണ വ്യാപാരത്തില്‍ വലിയ പങ്കാളിത്തമുള്ള ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ക്ക് 500 ശതമാനം അധിക നികുതി ചുമത്താന്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയുക എന്നതാണ് അമേരിക്കന്‍ ലക്ഷ്യം. യു എസ് സെനറ്റില്‍ ഇതിനുള്ള ബില്ല് കൊണ്ടുവന്നേക്കും. ചൈനയുമായി വ്യാപാരക്കരാര്‍ ഒപ്പിടുകയും ഇന്ത്യയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് അമേരിക്കയുടെ അപ്രതീക്ഷിത നീക്കം. യുക്രൈന്‍ യുദ്ധത്തില്‍നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം നടപ്പാക്കാനാണ് ബില്‍ കൊണ്ടുവരുന്നത്.

അങ്ങനെയാകുമ്പോള്‍ ബില്‍ കടമ്പകളില്ലാതെ പാസാക്കാനാകുമെന്നാണ് വിലയിരുത്തല്‍. വരുന്ന ഓഗസ്റ്റില്‍ ബില്‍ സെനറ്റില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യന്‍ എണ്ണയുടെ 70 ശതമാനവും വാങ്ങുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. പുതിയ ബില്‍ ഇന്ത്യക്കും ചൈനക്കുമാകും വലിയ വെല്ലുവിളിയാകും.

---- facebook comment plugin here -----

Latest