Connect with us

National

കേരള ബി ജെ പി യില്‍ വിമത പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് കേന്ദ്ര നേതൃത്വം

രാജീവ് ചന്ദ്രശേഖറിന് പൂര്‍ണ പിന്തുണ

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പി സംസ്ഥാന ഭാരവാഹിപ്പട്ടിക്കക്കെതിരെ ശബ്ദിച്ച ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി അടക്കമുള്ളവര്‍ക്ക് താക്കീത് നല്‍കി ദേശീയ നേതൃത്വം. കേരളത്തില്‍ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ നടക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നാണ് താക്കീത്.

ബി ജെ പി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി എ പി അബ്ദുള്ളക്കുട്ടി രംഗത്തുവന്നിരുന്നു. അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എ എച്ച് പി) മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ ഭാരവാഹിയായി നിയമിക്കുന്നതിനെതിരെയാണ് എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഇതില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ബി ജെ പി സംസ്ഥാന ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തതായും വിവരം പുറത്തുവന്നിരുന്നു.

സംസ്ഥാന ബി ജെ പിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ വിമതം നീക്കം നടക്കുന്നതിനിടെയാണ് ഭിന്ന സ്വരവുമായി ദേശീയ നേതാവായ അബ്ദുല്ലക്കുട്ടിയും രംഗത്തുവന്നത്.
കേരളത്തിലെ പാര്‍ട്ടിയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭിന്നതയില്‍ രാജീവ് ചന്ദ്രശേഖറിന് പൂര്‍ണ്ണ പിന്തുണയാണ് ദേശീയ നേതൃത്വം നല്‍കുന്നത്. വിമത നീക്കം നടത്തരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം നേതൃത്വം താക്കീത് നല്‍കിയിട്ടുണ്ട്. ഭാരവാഹി പട്ടിക നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അധികാരം രാജീവ് ചന്ദ്രശേഖറിനുണ്ടെന്നും അതിനെ ചോദ്യം ചെയ്യേണ്ട എന്നു മുള്ള താക്കീത് എ പി അബ്ദല്ലക്കുട്ടിക്കും ബാദകമാണ്. പാര്‍ട്ടിയിലെ ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ ഒരുക്കങ്ങളുമായി മുന്‍പോട്ട് നീങ്ങാനും ദേശീയ നേതൃത്വം പ്രസിഡന്റിനോടു നിര്‍ദേശിച്ചു. ഒരു വിഭാഗത്തിന്റെ നീക്കങ്ങളില്‍ ദേശീയ നേതൃത്വത്തെ രാജീവ് ചന്ദ്രശേഖര്‍ പരാതി അറിയിച്ചിരുന്നു. കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനങ്ങളെന്ന പേരില്‍ ചിലര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

ആര്‍ എസ് എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥനെന്നും ഇയാളെ ഭാരവാഹിയായി പരിഗണിക്കരുതെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ ആവശ്യം. പ്രതീഷ് വിശ്വനാഥനെ പരിഗണിക്കാനുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നീക്കത്തിനെതിരെ ദേശീയ നേതൃത്വത്തിന് എ പി അബ്ദുള്ളക്കുട്ടി പരാതി നല്‍കിയിട്ടുണ്ട്. പട്ടിക തയ്യാറാക്കിയത് മുതിര്‍ന്ന നേതാക്കളുമായി ആലോചിക്കാതെയാണെന്നാണ് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വരും ദിവസങ്ങളില്‍ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. തീവ്ര ഹിന്ദുത്വ നിലപാടിന്റെ പേരില്‍ മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ച പ്രതീഷ് വിശ്വനാഥന്‍ മുന്‍പ് പൂജാ ദിനത്തില്‍ തോക്കുകളും വടിവാളുകളും പൂജയ്ക്ക് സമര്‍പ്പിക്കുന്നതിന്റെ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ഇയാള്‍ക്കെതിരെ രംഗത്തുവരാന്‍ അബ്ദുല്ലക്കുട്ടിയെ പ്രേരിപ്പിച്ച ഘടകം എന്തെന്നു വ്യക്തമല്ല.

Latest