Kerala
കത്ത് വിവാദം; വിജിലന്‍സും ക്രൈം ബ്രാഞ്ചും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
വിജിലന്‍സ് ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് എ ഡി ജി പിക്കുമാണ് റിപ്പോര്‍ട്ട് നല്‍കുക.

തിരുവനന്തപുരം | കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. വിജിലന്‍സ് ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് എ ഡി ജി പിക്കുമാണ് റിപ്പോര്‍ട്ട് നല്‍കുക.
എ ഡി ജി പി. ഷെയ്ഖ് ദര്‍വേഷ് സാഹിബിനാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. എ ഡി ജി പി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടി ഡി ജി പി തീരുമാനിക്കും.
വിജിലന്‍സ് അന്വേഷണം മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറിന്റെ പരാതിയിലാണ് ആരംഭിച്ചത്. കേസിന്റെ സ്ഥിതിവിവരാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ടാവുക. കേസിന്റെ സ്ഥിതിയും മൊഴി വിവരങ്ങളുമാണ് ഹൈകോടതിയെ അറിയിക്കുക.
---- facebook comment plugin here -----