Kerala
കത്ത് വിവാദം; കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഹരജി തള്ളി
കേസില്‍ ഫെബ്രുവരി 22ന് വിചാരണ തുടങ്ങും.

തിരുവനന്തപുരം | കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണ സമിതിക്ക് തിരിച്ചടി. കേസ് തള്ളണമെന്ന കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഹരജി ഓംബുഡ്‌സ്മാന്‍ തള്ളി. കേസില്‍ ഫെബ്രുവരി 22ന് വിചാരണ തുടങ്ങും.
കത്ത് വിവാദത്തില്‍ സി പി എം കഴിഞ്ഞ ദിവസം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവരടങ്ങിയ കമ്മീഷനാണ് വിവാദത്തെക്കുറിച്ച് അന്വേഷിക്കുക. കത്തിന്റെ ഉറവിടം, പുറത്ത് വന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുക.
---- facebook comment plugin here -----