Kerala
കത്ത് വിവാദം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ആരോപണ വിധേയയായ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും.

തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ ആണ് ഹരജി നല്‍കിയിട്ടുള്ളത്. ആരോപണ വിധേയയായ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും. താന്‍ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് പുറത്തുവന്ന കത്ത് വ്യാജമാണെന്ന നിലപാട് മേയര്‍ കോടതിയില്‍ ആവര്‍ത്തിക്കുമെന്നാണ് സൂചന.
വിവാദവുമായി ബന്ധപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. മൊഴികളെടുത്ത ശേഷം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കും.
---- facebook comment plugin here -----