Kerala
കത്ത് വിവാദം; പ്രതിഷേധിച്ച ഒമ്പത് ബി ജെ പി കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
വിഷയത്തില്‍ രാപ്പകല്‍ സമരം നടത്താനൊരുങ്ങുകയാണ് ബി ജെ പി.

തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിഷേധം കടുക്കുന്നു. ഓഫീസില്‍ പ്രതിഷേധിച്ച ഒമ്പത് ബി ജെ പി കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം നഗരസഭാ മേയര്‍ ഗോ ബാക്ക് എന്നെഴുതിയ ബാനറുയര്‍ത്തിയാണ് ബി ജെ പി വനിതാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. വിഷയത്തില്‍ രാപ്പകല്‍ സമരം നടത്താനൊരുങ്ങുകയാണ് ബി ജെ പി.
മേയറുടെ ഡയസിനു സമീപം കിടന്നുള്ള ബി ജെ പി പ്രവര്‍ത്തകരുടെ സമരം കൊഴുക്കുമ്പോഴും ഭരണപക്ഷം കൗണ്‍സില്‍ യോഗ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി യോഗം അവസാനിപ്പിച്ചു. അനാവശ്യമായ സമരമാണ് നടക്കുന്നതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
---- facebook comment plugin here -----