Connect with us

Kerala

കത്ത് വിവാദം; ഡി ആര്‍ അനിലിന്റെ മൊഴിയെടുത്തു

മേയറുടെ കത്തിനെ കുറിച്ച് അറിയില്ലെന്നാണ് അനില്‍ മൊഴി നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം | കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ ഡി ആര്‍ അനിലിന്റെ മൊഴിയെടുത്തു. മേയറുടെ കത്തിനെ കുറിച്ച് അറിയില്ലെന്നാണ് കോര്‍പ്പറേഷന്‍ പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറിയായ അനില്‍ മൊഴി നല്‍കിയത്. ക്രൈം ബ്രാഞ്ചും വിജിലന്‍സുമാണ് മൊഴി രേഖപ്പെടുത്തിയത്.

നിയമനം ആവശ്യപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് താന്‍ എഴുതിയതാണെന്ന് ഡി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ എസ് എ ടി വിഷയത്തില്‍ എഴുതിയ കത്താണ് പുറത്തു വന്നത്. എന്നാല്‍ കത്ത് എഴുതിക്കഴിഞ്ഞപ്പോള്‍ അത് ശരിയല്ലെന്ന് തോന്നുകയും കൊടുത്തില്ലെന്നുമായിരുന്നു അനില്‍ വ്യക്തമാക്കിയത്.

കൊടുക്കാത്ത കത്ത് പ്രചരിച്ചത് എങ്ങനെയാണ് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷിക്കുമെന്നും കേരളത്തിലെ പോലീസിനെക്കുറിച്ച് നല്ല വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.