Kuwait
രാജ്യത്തെ ബ്ലഡ് ബേങ്കിൽ ആവശ്യത്തിന് രക്തമുണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം
ജാബിരിയയിലെ ബ്ലഡ് ബേങ്കിൽ ആരംഭിച്ച രക്ത ദാന ക്യാമ്പയിനിൽ വിദേശികളിൽ നിന്നും സ്വദേശികളിൽ നിന്നും വലിയ പിന്തുണ യാണ് ലഭിച്ചതെന്ന് സപ്പോർട്ടീവ് മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. യാക്കൂബ് അൽ താമർ പറഞ്ഞു.

കുവൈത്ത് സിറ്റി | കുവൈത്തിലെ ബ്ലഡ് ബേങ്കിൽ ആവശ്യത്തിന് രക്തം സൂക്ഷിപ്പുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജാബിരിയയിലെ ബ്ലഡ് ബേങ്കിൽ ആരംഭിച്ച രക്ത ദാന ക്യാമ്പയിനിൽ വിദേശികളിൽ നിന്നും സ്വദേശികളിൽ നിന്നും വലിയ പിന്തുണ യാണ് ലഭിച്ചതെന്ന് സപ്പോർട്ടീവ് മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. യാക്കൂബ് അൽ താമർ പറഞ്ഞു.
ബ്ലഡ് ബേങ്കിന്റെ സഹകരണത്തോടെ തുടർച്ചായായ മൂന്നാം വർഷവും വാഫ്ര ഫിനാൻശ്യൽ സർവീസസ് കമ്പനി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേനൽകാല അവധിക്ക് മുമ്പുള്ള സമയങ്ങളിൽ രക്ത ദാന ക്യാമ്പയിനുകൾ കൂടുതലായി നടത്താറുണ്ട്. ഇത്തരം കേമ്പയിനുകൾ ശക്തമാക്കി കൊണ്ട് രക്തം ആവശ്യത്തിന് സ്റ്റോക്ക് ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇബ്രാഹിം വെണ്ണിയോട്