Connect with us

National

ലോക റസ്‌ലിങ് കൂട്ടായ്മയില്‍നിന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പുറത്ത്

സെപ്തംബര്‍ 16ന് ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പതാകക്ക് കീഴില്‍ താരങ്ങള്‍ക്ക് മത്സരിക്കാനാവില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| യുനൈറ്റഡ് വേള്‍ഡ് റസ്‌ലിങ് (യുഡബ്ല്യുഡബ്ല്യു) കൂട്ടായ്മയില്‍നിന്ന് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറത്ത്. ഏറെക്കാലമായി തുടരുന്ന വിവാദങ്ങള്‍ കാരണം സമയത്ത് തെരഞ്ഞെടുപ്പ് നടത്താത്തതാണ് അംഗത്വം സസ്‌പെന്‍ഡ് ചെയ്യാന്‍ ഇടയാക്കിയത്. തെരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി പാലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് യുഡബ്ല്യുഡബ്ല്യു ഏപ്രില്‍ 28ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നടപടി വന്നതോടെ സെപ്തംബര്‍ 16ന് ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പതാകക്ക് കീഴില്‍ താരങ്ങള്‍ക്ക് മത്സരിക്കാനാവില്ല. ഒളിമ്പിക്‌സിനുള്ള യോഗ്യതാ മത്സരം കൂടിയായ ഇതില്‍ ന്യൂട്രല്‍ അത്‌ലറ്റുകളായി ഇറങ്ങേണ്ടി വരും. ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങള്‍ സമരത്തിനിറങ്ങുകയും തുടര്‍ന്നുണ്ടായ വിവാദങ്ങളും കാരണമാണ് തെരഞ്ഞെടുപ്പ് വൈകാനുള്ള കാരണം. നിലവില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിയോഗിച്ച താല്‍ക്കാലിക സമിതിയാണ് ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.

 

 

Latest