Connect with us

National

രാജ്യത്ത് കോവിഡ് കേസുകളിലെ വര്‍ധന തുടരുന്നു

മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കോവിഡ് ് കേസുകളില്‍ വന്‍ വര്‍ധന. മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 425 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂവായിരത്തിലധികം പ്രതിദിന കേസുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ 3095 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കോവിഡ് അവലോകനയോഗം വിളിച്ചു.

ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. 3095 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ആക്ടീവ് കേസുകളുടെ എണ്ണം 15208 ലേക്ക് ഉയര്‍ന്നു. പുതിയ 5 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,390 രോഗികള്‍ രോഗമുക്തി നേടി.

 

Latest