Connect with us

Kerala

വധശ്രമക്കേസിലെ പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരെ മര്‍ദിച്ച സംഭവം; പ്രതികള്‍ പിടിയില്‍

വധശ്രമ കേസിലെ പ്രതി ആദര്‍ശ് മുടവൂര്‍പ്പാറ ജങ്ഷനിലുണ്ടെന്നറിഞ്ഞ് എത്തിയ പോലീസ് സംഘത്തേയാണ് പ്രതികള്‍ മര്‍ദിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  വധശ്രമ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. തൈക്കാപള്ളി പ്ലാവിള പുത്തന്‍വീട്ടില്‍ വിഘ്‌നേഷ് (23), എരുത്താവൂര്‍ അനീഷ് ഭവനില്‍ അരുണ്‍ (25), ആലുവിള സൗമ്യ ഭവനില്‍ അരുണ്‍ രാജ് (35) എന്നിവരാണ് അറസ്റ്റിലായത്.

വധശ്രമ കേസിലെ പ്രതി ആദര്‍ശ് മുടവൂര്‍പ്പാറ ജങ്ഷനിലുണ്ടെന്നറിഞ്ഞ് എത്തിയ പോലീസ് സംഘത്തേയാണ് പ്രതികള്‍ മര്‍ദിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11ഓടെയായിരുന്നു സംഭവം. മുടവൂര്‍പ്പാറക്ക് സമീപം തട്ടുകടയില്‍ ആദര്‍ശിനൊപ്പം ഉണ്ടായിരുന്ന സംഘം, ആദര്‍ശിനെ പിടിക്കുമോയെന്ന് വെല്ലുവിളിച്ചാണ് പോലീസിനെ ആക്രമിച്ചത്.പൊലീസുകാരായ അരുണ്‍, അജിത്ത് എന്നിവരെയാണ് സംഘം മര്‍ദിച്ചത്. അതിനിടെ ആദര്‍ശും കൂട്ടാളി അരുണും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് വെച്ചു തന്നെ വിഘ്‌നേഷ്, അരുണ്‍ രാജ് എന്നിവരെ കീഴ്‌പ്പെടുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.കേസിലെ മൂന്നാം പ്രതി ഇട്ടു എന്ന അരുണിനെ തിങ്കളാഴ്ച കരമനക്ക് സമീപച്ചു വെച്ചാണ് പിടികൂടിയത്. മൂന്ന് പേരെയും കോടതി റിമാന്‍ഡ് ചെയ്തു.

 

Latest