Connect with us

Kerala

ഹേമ കമ്മറ്റി എന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരമല്ല; നടിയെ ആക്രമിച്ച കേസില്‍  പുനരന്വേഷണമെന്ന ആവശ്യം ഡബ്ലിയു സി സി മുന്നോട്ട് വെച്ചിട്ടില്ല: സംസ്ഥാന വനിത കമ്മിഷന്‍

എന്‍ക്വയറി കമ്മറ്റി ആക്ട് പ്രകാരം നിയോഗിച്ച കമ്മീഷന്‍ അല്ലാത്തതു കൊണ്ട് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് സാംസ്‌കാരിക മന്ത്രി പറഞ്ഞത്.

Published

|

Last Updated

കോഴിക്കോട്  | സിനിമ േമഖലിയിലെ സ്ത്രീവിരുദ്ധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ഡബ്ലിയു സി സി അംഗങ്ങള്‍ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി . സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പ്രൊഡക്ഷന്‍ കമ്പനികള്‍ ഉത്തരവാദിത്വം ഏറ്റെടുക്കേതുണ്ട്. എന്നാല്‍ ഈ മേഖലയിലെ ക്ംപ്ലയിന്റ് കമ്മറ്റികള്‍ പ്രവര്‍ത്തനക്ഷമമല്ല. പുതിയ പെണ്‍കുട്ടികള്‍ക്ക് സിനിമ മേഖലയിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാനാകരണം. ഇതിനായി നിര്‍മാണ കമ്പനികള്‍ തങ്ങളുടെ കടമകള്‍ നിറവേറ്റണം. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ എന്‍ക്വയറി കമ്മറ്റി ആക്ട് പ്രകാരം നിയോഗിച്ച കമ്മീഷന്‍ അല്ലാത്തതു കൊണ്ട് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് മുന്‍ സാംസ്‌കാരിക മന്ത്രി പറഞ്ഞത്.  സിനിമ മേഖലയിലെ നിയനിര്‍മാണത്തിന് സാംസാക്ാരിക വകുപ്പ് മുന്‍കൈ എടുക്കുമെന്ന്ാണ് പ്രതീക്ഷിക്കുന്നതെന്നും പി സതീദേവി പറഞ്ഞു.
നടികള്‍ക്ക് നേരെയുണ്ടാകുന്ന വിവേചനപരമായ കാര്യങ്ങള്‍ പരിശോധിക്കാനംു നടപടി ഉറപ്പ് വരുത്താനും സര്‍ക്കാറുമായി കമ്മിഷന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം എന്ന ആവശ്യം ഡബ്ലിയു സി സി കമ്മിഷനു മുന്നില്‍ വെച്ചിട്ടില്ലെന്നും സതീദേവി പറഞ്ഞു. കേസ് നടക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. നടിക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും അവര്‍ പറഞ്ഞു.കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഡബ്ലിയു സി സി ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സതീദേവി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിനുള്ള കാരണം സംബന്ധിച്ച ചോദ്യത്തിന് റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന വിഷയം വിശദമായി പരിശോധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി.നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിന് പിന്നാലെയാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ കമ്മീഷനെ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരെ അംഗങ്ങളാക്കി രൂപീകരിച്ച കമ്മീഷന്‍ 2019 ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി.