Connect with us

Kerala

ഒന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

ഇതുവരെ ഒന്നാം പീഡനപരാതിയില്‍ രാഹുലിനെ ചോദ്യം ചെയ്യാനോ മറ്റ് വിവരങ്ങള്‍ ശേഖരിക്കാനോ സാധിച്ചിരുന്നില്ല

Published

|

Last Updated

തിരുവനന്തപുരം | ഒന്നാം ബലാത്സംഗ കേസില്‍ പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഒന്നാം പീഡന പരാതിയില്‍ ജാമ്യം ലഭിച്ചതിന് തുടര്‍ന്നാണ് പേരൂര്‍ക്കട പോലീസ് ക്ലബ്ബില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്. ഇതുവരെ ഒന്നാം പീഡനപരാതിയില്‍ രാഹുലിനെ ചോദ്യം ചെയ്യാനോ മറ്റ് വിവരങ്ങള്‍ ശേഖരിക്കാനോ സാധിച്ചിരുന്നില്ല.

പരാതിക്കാരി പുതിയതായി കോടതിയില്‍ അറിയിച്ചിട്ടുള്ള വിവരങ്ങളിലും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണംസംഘം ചോദിച്ചറിയും. ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണം അടക്കമുള്ള കാര്യങ്ങളും ഇന്ന് തന്നെ നടക്കും. ഈ കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

എം എല്‍ എ തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു അതിജീവിതയുടെ പരാതി. കുറ്റപത്രം പരമാവധി വേഗം നല്‍കാനാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള അപൂര്‍വ നടപടി പൊലീസ് സ്വീകരിച്ചത്.

 

---- facebook comment plugin here -----

Latest