Connect with us

Kerala

സര്‍ക്കാരുമായുള്ള പോര് കനക്കവെ വി എസിന്റെ വസതി സന്ദര്‍ശിച്ച് ഗവര്‍ണര്‍; മാധ്യമങ്ങളോട് പ്രതികരിച്ചില്ല

വി എസിന്റെ കുടുംബാംഗങ്ങളെ കണ്ട് സമ്മാനങ്ങളും ഗവര്‍ണര്‍ കൈമാറി

Published

|

Last Updated

തിരുവനന്തപുരം  |  സര്‍ക്കാറും ഗവര്‍ണറുമായുള്ള പോര് നിയമ വ്യവഹാരങ്ങളിലടക്കം കടന്നിരിക്കെ വിഎസ് അച്യുതാനന്ദന്റെ വസതി സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.രാവിലെ 10ടെയാണ് അദ്ദേഹം വിഎസിന്റെ വീട്ടിലെത്തിയത്.തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ ജന്‍മദിനത്തിന് വിഎസിനെ നേരിട്ട് കണ്ട് ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ല .അതിനാലാണ് ഇന്ന് വിഎസിന്റെ വീട്ടിലെത്തിയതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. വി എസിന്റെ കുടുംബാംഗങ്ങളെ കണ്ട് സമ്മാനങ്ങളും ഗവര്‍ണര്‍ കൈമാറി.

വിസിമാരെ നീക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിലെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം.ഇന്നലെ രാജ്ഭവിന്ല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 4 മാധ്യമങ്ങളെ ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. ഇടതു സംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ കൂടിയാണ് വി എസിന്റെ വസതി സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ എത്തിയതെന്നത് ശ്രദ്ധേയമാണ്.

 

Latest