National
സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്
എം പി എന്ന നിലയില്‍ അനുവദിച്ച സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്നാണ് തിങ്കളാഴ്ച അയച്ച നോട്ടീസില്‍ പറയുന്നത്.

ന്യൂഡല്‍ഹി | എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിന് പിറകെ ഡല്‍ഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാനാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ലോക്‌സഭാ ഹൗസിങ് കമ്മറ്റിയാണ് ഒഴിപ്പിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എം പി എന്ന നിലയില്‍ അനുവദിച്ച സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്നാണ് തിങ്കളാഴ്ച അയച്ച നോട്ടീസില്‍ പറയുന്നത്.
2004ല്‍ ആദ്യമായി എം പി ആയി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ രാഹുല്‍ ഗാന്ധി ഈ ബംഗ്ലാവിലാണ് താമസം. എന്നാല്‍ ഇപ്പോള്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ട് ലോക്‌സഭാ ഹൗസിങ് കമ്മറ്റി നോട്ടീസ് അയച്ചിരിക്കുകയാണെന്നു എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയെ മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം 24ന് മാനഹാനി കേസില്‍ സൂറത്ത് കോടതി ശിക്ഷിച്ചതിന് പിറകെയാണ് രാഹുല്‍ ഗാന്ധിയെ തിടുക്കപ്പെട്ട് കേന്ദ്രം ഇടപെട്ട് എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത്.