Kerala
പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിച്ചു; വിമുക്ത ഭടന് 66 വര്‍ഷം കഠിന തടവും പിഴയും
80,000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഇടുക്കി | ബന്ധുവായ പെണ്‍കുട്ടിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ച കേസില്‍ വിമുക്തഭടന് 66 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോതമംഗലം കുത്തുകുഴി സ്വദേശി 38 കാരനാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വര്‍ഗീസ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായാണ് 66 വര്‍ഷം കഠിനതടവ്. അതിനാല്‍ വിവിധ വകുപ്പുകളില്‍ ലഭിച്ച ശിക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ ഇരുപത് വര്‍ഷം പ്രതി തടവ് അനുഭവിച്ചാല്‍ മതിയാകും.
---- facebook comment plugin here -----