Kerala
വെള്ളക്കെട്ടിൽ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ഹൃദയാഘാതത്തെ തുടർന്ന് വെള്ളക്കെട്ടില്‍ വീണിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊച്ചി | കൊച്ചി പുതുവൈപ്പിലെ വെള്ളക്കെട്ടില്‍ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുവൈപ്പ് കൊടിക്കല്‍ വീട്ടില്‍ ദിലീപാണ് മരിച്ചത്.
പുതുവൈപ്പ് ബീച്ചിന് സമീപത്തെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഇവിടെ ഇന്നലെ രാത്രി ദിലീപ് മീന്‍ പിടിക്കാനായി പോയിരുന്നെന്നാണ് വിവരം. മീന്‍ പിടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ദിലീപ് വെള്ളക്കെട്ടില്‍ വീണതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----