Kerala
മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സുല്‍ത്താന്‍ ബത്തേരി | മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ബത്തേരി പുത്തന്‍കുന്ന് കരപ്പുറത്ത് വീട്ടില്‍ കെഎന്‍ വിശ്വംഭരനാണ് പിടിയിലായത്. മദ്യക്കുപ്പി ഒളിപ്പിച്ചെ വെച്ചെന്ന് ആരോപിച്ച് വിശ്വംഭരന്‍ മകന്റെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
എസ്‌ഐ കെവി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 17നാണ് കൊലപാതക ശ്രമം നടന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.







