Kerala
നഗറിന് പകരം കോളനി എന്ന വാക്ക് ഉപയോഗിച്ച മന്ത്രിയെ നിയമസഭയില്‍ തിരുത്തി ഡെപ്യൂട്ടി സ്പീക്കര്‍
കോളനി' എന്ന വാക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി സ്പീക്കര്‍, പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും മന്ത്രിയോട് നിര്‍ദേശിച്ചു.

തിരുവനന്തപുരം | സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ‘കോളനി’ എന്ന വാക്ക് പ്രയോഗിച്ച മന്ത്രി കെ രാജനെ തിരിത്തി ഡെപ്യൂട്ടി സ്പീക്കര്‍. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ റവന്യൂ മന്ത്രി കെ രാജന്‍ ‘കോളനി’ എന്ന വാക്ക് ഉപയോഗിച്ചപ്പോഴാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇടപെട്ടത്. ‘കോളനി’ എന്ന വാക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി സ്പീക്കര്‍, പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും മന്ത്രിയോട് നിര്‍ദേശിച്ചു.
അതേ സമയം, ‘കോളനി’ എന്ന പദം പിന്‍വലിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് വായിച്ചതെന്നായിരുന്നു മന്ത്രിയുടെ മറുപടി .കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് ‘കോളനി’ എന്ന പദ പ്രയോഗം ഔദ്യോഗികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്.പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളെ ‘കോളനി’ എന്ന് അഭിസംബോധന ചെയ്യുന്നത് അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. പുതിയ ഉത്തരവ് അനുസരിച്ച് കോളനികള്‍ ഇനി നഗര്‍ എന്നാണ് അറിയപ്പെടുക