From the print
മനുഷ്യര്‍ക്കൊപ്പം എന്ന പ്രഖ്യാപനം തീക്ഷ്ണമായ പ്രതിരോധം: മന്ത്രി പി പ്രസാദ്
മാനവികതയെ ഉണര്‍ത്തുക എന്നതിനപ്പുറം ഈ യാത്രക്ക് മറ്റൊരു ലക്ഷ്യവുമില്ലെന്നും മനുഷ്യന്‍ മനുഷ്യന്റെ കൂടെ നില്‍ക്കുന്നുണ്ടോ എന്നതാണ് ചോദ്യമെന്നും മന്ത്രി.
കേരളയാത്രക്ക് കായംകുളത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ മന്ത്രി പി പ്രസാദ് സംസാരിക്കുന്നു
ആലപ്പുഴ | ഭരണകൂടം ഭരണഘടനയുടെ ആരാച്ചാരായി മാറുന്ന കാലത്ത് ഭയം വിതക്കുന്നവര്‍ക്കെതിരെ ധൈര്യത്തിന്റെ പ്രതിരോധം തീര്‍ക്കുകയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെന്ന് മന്ത്രി പി പ്രസാദ്. കേരളയാത്രക്ക് ആലപ്പുഴയിലെ കായംകുളത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മതത്തെ വിപണനം ചെയ്യുന്നവര്‍ വെറുപ്പിന്റെയും കാപട്യത്തിന്റെയും മതിലുകള്‍ തീര്‍ക്കുമ്പോള്‍ മനുഷ്യര്‍ക്കൊപ്പം എന്ന പ്രഖ്യാപനം തീക്ഷ്ണമായ പ്രതിരോധമാണെന്ന് മന്ത്രി പറഞ്ഞു.
മാനവികതയെ ഉണര്‍ത്തുക എന്നതിനപ്പുറം ഈ യാത്രക്ക് മറ്റൊരു ലക്ഷ്യവുമില്ലെന്നും മനുഷ്യന്‍ മനുഷ്യന്റെ കൂടെ നില്‍ക്കുന്നുണ്ടോ എന്നതാണ് ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





