Connect with us

From the print

ഇസ്‌ലാമില്‍ തീവ്രവാദത്തിന് സ്ഥാനമില്ലെന്ന് കാന്തപുരം ആവര്‍ത്തിച്ച് പറയുന്നു: ആരിഫ്

ലോകം മുഴുവന്‍ ആദരിക്കുമ്പോഴും ലോകത്തെ ഭരണാധികാരികള്‍ ബഹുമാനിക്കുമ്പോഴും ഇന്നുവരെ ഇതര മതക്കാരെ ആക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ലാത്ത മഹാനാണ് കാന്തപുരം.

Published

|

Last Updated

കേരളയാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ കായംകുളം ടൗണിൽ നടന്ന റാലി

ആലപ്പുഴ | ഇസ്‌ലാമില്‍ തീവ്രവാദത്തിന് സ്ഥാനമില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന പണ്ഡിതനാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെന്ന് മുന്‍ എം പി. എ എം ആരിഫ് പറഞ്ഞു.

ലോകം മുഴുവന്‍ ആദരിക്കുമ്പോഴും ലോകത്തെ ഭരണാധികാരികള്‍ ബഹുമാനിക്കുമ്പോഴും ഇന്നുവരെ ഇതര മതക്കാരെ ആക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ലാത്ത മഹാനാണ് കാന്തപുരം ഉസ്താദെന്നും ആരിഫ് പറഞ്ഞു.

കാന്തപുരം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അപൂര്‍വം വ്യക്തികള്‍ക്കു മാത്രമേ സാധിക്കൂവെന്ന് സ്വാമി നിര്‍വിണിനന്ദ പറഞ്ഞു. സാധാരണ ഒരു വ്യക്തിക്ക് ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ സാധിക്കില്ല. മതം ചൈതന്യമാണ്. അതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണം. അത് പ്രായോഗികമാക്കിത്തീര്‍ക്കുകയാണ് കാന്തപുരം ഉസ്താദ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest