From the print
മനുഷ്യര്‍ക്കൊപ്പം എന്ന മുദ്രാവാക്യം മനസ്സുകളെ ഒന്നിപ്പിക്കുന്ന സ്നേഹഗാഥ: കെ സി
കാന്തപുരത്തിന് അബുല്‍ ഐത്താം അഥവാ അനാഥകളുടെ പിതാവ് എന്ന വിശേഷണമാണ് കൂടുതല്‍ യോജിക്കുക.
കേരളയാത്രക്ക് ആലപ്പുഴയിലെ കായംകുളത്ത് നൽകിയ സ്വീകരണ സമ്മേളനം കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ | കാന്തപുരത്തിന് അബുല്‍ ഐത്താം അഥവാ അനാഥകളുടെ പിതാവ് എന്ന വിശേഷണമാണ് കൂടുതല്‍ യോജിക്കുകയെന്ന് കെ സി വേണുഗോപാല്‍ എം പി. കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരെ ഭിന്നിപ്പിക്കുന്ന കാലത്ത് മനുഷ്യര്‍ക്കൊപ്പം എന്ന മുദ്രാവാക്യം എല്ലാ മനസ്സുകളെയും ഒന്നിപ്പിക്കുന്ന സ്നേഹഗാഥയാണ്. കാരുണ്യത്തിന്റെ വറ്റാത്ത ഉറവയും സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാന്തപുരം ഉസ്താദ് ജീവിതത്തിലുടനീളം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പ് നടന്ന കാന്തപുരത്തിന്റെ രണ്ട് കേരളയാത്രകളും സമൂഹത്തില്‍ വിസ്മയകരമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിമിഷപ്രിയ കേസില്‍ മതം നോക്കിയല്ല കാന്തപുരം ഇടപെട്ടതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.





